അച്ചു്
അക്ഷരങ്ങൾ കൊത്തീട്ടുള്ള ആണി
അച്ചുതണ്ടു്
അച്ചുത്തടി
കടച്ചിൽവേലയ്ക്കുള്ള ഒരു യന്ത്രം
ഒരുതരം ചെറിയ പുഴു
രാജമുദ്ര (ആധാരം മുതലായവയിൽ കുത്തുന്നതു്)
രൂപങ്ങൾ അടിച്ചെടുക്കുന്ന മാതൃക
അച്ചടിക്കുന്ന യന്ത്രം
പതിനാറു രാശി (൧൬൦ ചക്രം)
നെയ്യുന്നവർ നൂൽ അടുപ്പിക്കുന്ന കോൽ (മുള)
തെറ്റ് (അക്ഷരശ്ലോകത്തിൽ അച്ചു കൊള്ളുക)
‘അക്ഷരശ്ലോകമോതീടിൽ
അച്ചുകൂടാതെ ചൊല്ലണം
അച്ചുകൂടാതെ ചൊല്ലീടിൽ
അക്കൈയ്ക്കു വള നൽകുവേൻ’
ചെറിയ നത്ത
വിവരണം: തമിഴിൽ ഇതിനു് നത്തു് , അചറു എന്നു പറയും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML