അച്ഛൻ
പിതാവു്
വിവരണം: (അടിതോൽ എന്നതു നോക്കുക.) ‘താതസ്തുജനകഃപിതാ’ എന്നമരം. [താതൻ, ജനകൻ, പിതാവു് ഇവ ൩-ഉം അച്ഛന്റെ പേർ. രാജാക്കന്മാരോടു അച്ഛനു ‘തന്തപ്പഴവൻ’ എന്നു വേണം പറവാൻ]
തെളിവോടുകൂടിയവൻ
യജമാനൻ
അമ്മയുടെ സഹോദരൻ (എന്നും ചിലർ പറയുന്നു.)
വിവരണം: നാട്യോക്തിയിൽ അച്ഛനു ‘ആവുകൻ’ എന്നു പറയുന്നു. ‘ഗുരൂഗീഷ്പതിപിത്രാദ്യൊ’ എന്നതനുസരിചു് ‘അച്ഛനു’ ‘ഗുരു’ എന്നും പേരുണ്ടു്. ജനിപ്പിക്ക, പഠിപ്പിക്ക, ചോറുകൊടുത്തു വളർത്തുക എന്നിത്യാദി ഉള്ളതിനാലും അച്ഛൻ അത്രേ ഗുരു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML