അകലുക
ദൂരത്താക
ഇല്ലാതാക
വിവരണം: ‘അകൽ’ എന്ന ധാതുവിനോട് ‘ഉക’ ചേർന്ന് ‘അകലുക’ എന്നായി. അകലുക എന്ന കേവലക്രിയയുടെ പ്രയോജകപ്രകൃതി ‘അകറ്റുക’ എന്നാണ്, ‘അകലിക്ക’ എന്നുമുണ്ട്. പക്ഷെ ആ ശബ്ദം പ്രയോഗിക്കുക ചുരുക്കം. അകലുന്നു എന്നതിന്റെ ഭൂതകാലം = അകന്നു.
‘ശാപമകന്നവളുമുടൻ ചാരുസ്മിതമധുരമുഖി’
(രാമായണം ഇരുപത്തിനാലുവൃത്തം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML