അകലേ
ദൂരത്ത്
വിവരണം: അകല എന്നതിനോടു ‘ഏ’ ചേർന്ന്‌‘ല’ എന്നതിലെ അകാരം ലോപിചു സന്ധിയിൽ ‘അകലേ’ എന്നായതാണു്.
‘കോകീവാർത്താ പ്രിയവിരഹിതാ
കോമളാംഗീ തദാനീ-
മേകീഭൂതാ സഖികളകലെ-
ച്ചെന്നുറങ്ങുന്നനേരം’
(മയൂരസന്ദേശം)
വിവരണം: ‘ഏതെങ്കിലും ഒരുമിച്ചു വന്നവരെ ചെന്നുകണ്ടു് ആശ്രമത്തിൽനിന്നും അധികം അകലെയല്ലാതെ ഒരെടത്തു നിറുത്താം’ (അഭിജ്ഞാനശാകുന്തളം).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML